കവിയും സാഹിത്യവിമർശകനും അദ്ധ്യാപകനുമായിരുന്ന എ. സി. ശ്രീഹരി (56) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കഴിഞ്ഞ മെയ് 30-നാണ് സർവീസിൽ നിന്നും വിരമിച്ചത്.
ദാർശനികഗഹനതയും സരസവും ലീലാപരവുമായ ശൈലിയുമായിരുന്നു എ. സി. ശ്രീഹരിയുടെ കവിതകളുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ വായനാവികൃതി എന്ന സമാഹാരം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
Summary: AC Sreehari (56), poet, critic and Professor, dies.
