കൊടശ്ശേരിക്കാരന്‍ ചാമിയുടെ തൊപ്പിക്കുട

Memoir

കൊടശ്ശേരിക്കാരന്‍ ചാമിയുടെ തൊപ്പിക്കുട


കാലം തെറ്റിയ കാലവര്‍ഷങ്ങളാണിപ്പോള്‍. കാലാവസ്ഥാ നിരീക്ഷകര്‍ക്കും, കാലം തെറ്റുന്നതായി തോന്നുന്നു. ഇന്നലെ രാത്രിയും, ഇപ്പോഴും നല്ല മഴ തന്നെയാണ്.! ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'കിടിലന്‍' മഴ.!

നെല്ലിക്കുത്ത്-മണ്ണക്കനങ്ങാടിയില്‍, 'തൊപ്പിക്കുട' നിര്‍മ്മാണത്തില്‍ വ്യാപൃതനായിരിക്കുന്ന കൊടശ്ശേരിക്കാരന്‍ ചാമിയുടേയും, കാര്‍ഷിക വൃത്തിയില്‍ സായൂജ്യം കണ്ടെത്തിയിരുന്ന എന്റെ അയല്‍ക്കാരന്‍ മുഹമ്മദാജിയുടേയും ചിത്രങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. രണ്ടായിരമാണ്ടില്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഴയെ പരിണയിച്ചും, മഴയില്‍ പരിഭവിച്ചും, മഴയോട് കലഹിച്ചും, മഴയെ പ്രതിരോധിച്ചും നില കൊണ്ട വ്യക്തികളാണിവര്‍.

ആവശ്യക്കാര്‍ക്കെല്ലാം സമയ ബന്ധിതമായി 'തൊപ്പിക്കുട' നിര്‍മ്മിച്ച് നല്‍കാന്‍ കഴിയാതിരുന്ന ഒരു കാലത്തെക്കുറിച്ചുള്ള നല്ലോര്‍മ്മ ചാമിയ്ക്കുണ്ട്. സ്വിച്ചിട്ടാല്‍ നിവരുന്നതും, മൂന്നും നാലുമായി മടക്കാവുന്നതും, പാട്ടു പാടുന്നതും, ചിരിക്കുന്നതും, കരയുന്നതുമായ പല തരം കുടകള്‍ നമ്മുടെ തലയ്ക്കു മീതെ സ്ഥാനം നേടിതോടെ, ഇന്ന് ചാമിയ്ക്ക് പറയാന്‍ പരാതി മാത്രമേയുള്ളൂ.


Related Articles