ഭാഗം 1
'ഇതാ പറയണത് ശാരദേ, തറവാട്ടില് പെങ്കുട്ട്യോള് വേണന്ന്. ഏഴാമേടത്ത് എത്ര ഇണ്ടായിട്ടെന്താ കാര്യം ഇയൊരു കാര്യത്തിന് എടുക്കാന്‍ പറ്റോ.?'
'അല്ല, ദേവകി ഏട്ടത്തിയേ.. മ്മടെ ഡല്‍ഹി-ലെ വിജയത്തിന്റെ മോളക്ക് ഇരുന്നൂടെ, കല്യാണം കഴിയാത്ത കുട്ടി അല്ലേ? നാലാമേടത്തെന്നു പറയാന്‍ വിജയത്തിന്റെ മോളും, വത്സലടെ കുട്ടിയോളും തന്നെല്ലേ ഉള്ളോ.'
രണ്ടാളും ഗംഭീര ചര്‍ച്ചയിലാണ്. പാമ്പുംകളംമാണ് വിഷയം. എട്ട് വര്‍ഷത്തിനു ശേഷം പാമ്പും കളം തീരുമാനിച്ചിരിക്കയാണ്. എല്ലാം നിശ്ചയിച്ചു, പക്ഷേ തുള്ളാന്‍ ഇരിക്കാനുള്ള കന്യകയായ നാലാം മേടത്തെ പെണ്‍കൊടിയുടെ കാര്യം മാത്രം തീരുമാനമായിട്ടില്ല. തറവാട്ടിലേയ്ക്ക് കല്യാണം കഴിച്ചു വന്ന പെണ്‍ കുട്ടികളേയും അവര്‍ക്കു ജനിക്കുന്ന പെണ്‍കുട്ടികളേയും ഏഴാമേടമായാണ് കണക്കാക്കുന്നത്. തൊട്ടു മുന്‍മ്പു നടന്ന ശാരദ ദേവകി ഏടത്തി ചര്‍ച്ചയിലെ വത്സലയുടെ കുട്ടികളില്‍ മൂത്ത മകളാണ് ഞാന്‍. അതായത് +1 നു പഠിക്കുന്ന കന്യകയായ ഒരു നാലാംമേടക്കാരി രേണു, ഇളയവള്‍ ഏഴാം ക്ലാസ്സുകാരി രശ്മി.
