കലോത്സവ വര്‍ണങ്ങള്‍ @90's

Memoir

കലോത്സവ വര്‍ണങ്ങള്‍ @90's


ന്ന് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വൈകി. അത് കൊണ്ട് ബസ് ഇറങ്ങിയതും കോളേജിലേക്ക് ഒരു പരക്കം പാച്ചിലായിരുന്നു.

'ദാദാ, പിണക്കാണോ?'

ക്ലാസ്സിലേക്കുള്ള ഇടനാഴിയിലേക്ക് കയറിയപ്പോഴേ ചോദ്യം വന്നു. മനീഷും സുകേഷും ഇളിച്ചു കൊണ്ട് നില്‍ക്കുന്നുണ്ട്. ഞാന്‍ രണ്ടെണ്ണത്തിനെയും ചെറഞ്ഞൊന്നു നോക്കി. ഇന്നലെ ഞാന്‍ ഇവരോട് പിണങ്ങിയാണ് കോളേജില്‍ നിന്ന് പോയത്. ഒരു ഫ്രീ പീരിയഡ് കിട്ടിയപ്പോള്‍ വരാന്തയില്‍ വെറുതെ ഇരുന്നിരുന്ന എന്റെ ഇരുവശത്തും വന്നിരുന്ന് രണ്ടും കൂടി ചെവി തിന്നുകയായിരുന്നു. ചളിയടിയാണ് രണ്ടു പേരുടെയും മെയിന്‍. കത്തി വെപ്പ് പുരോഗമിക്കുന്നതിനിടയില്‍ സുകേഷിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ ഇരിക്കുന്നത് കണ്ട് ഞാന്‍ നോക്കിയപ്പോള്‍ അവന്റെ കൈയില്‍ നീളത്തില്‍ ഒരു കമ്പി കഷ്ണം.

'അയ്യോ എന്റെ പുതിയ ഇടി വള' ഞാന്‍ ചീറി. സംസാരത്തിനിടയില്‍ എന്റെ കൈയ്യില്‍ കിടന്നിരുന്ന മൂന്ന് ചുറ്റുള്ള പുതിയ മോഡല്‍ ഇടി വള കണ്ട് കൗതുകം മൂത്ത് അവന്മാര്‍ ഊരി വാങ്ങിയിരുന്നു. കഴിഞ്ഞ പിറന്നാളിന് എനിക്ക് എന്റെ കസിന്‍ അഞ്ജലി വാങ്ങി തന്നതാണ്. കത്തിയടിക്കിടയില്‍ അവര്‍ പോലും അറിയാതെ അത് നിവര്‍ത്തി നിവര്‍ത്തി ഒരു വടി പോലെ ആക്കി വെച്ചിട്ടുണ്ട് കാലമാടന്മാര്‍.


Related Articles