അച്ഛന്റെ ഹീറോപ്പേന

Memoir

അച്ഛന്റെ ഹീറോപ്പേന


ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പെന്‍സിലിനോടായിരുന്നില്ല, പേനയോടായിരുന്നു ഇഷ്ടം. അതിനു കാരണം അച്ഛന്റെ ഹീറോപ്പേനയാണ്. അച്ഛന്റെ കീശയില്‍ എപ്പോഴും കാണും ആ പേന. ആഗ്രഹം മനസ്സിലൊതുക്കിവെക്കാന്‍ കഴിയാതായപ്പോള്‍ ഒരു ദിവസം ഞാന്‍ അമ്മയോടു പറഞ്ഞു:

'എനിക്ക് അച്ഛന്റെ പോലത്തെ ഒരു പേന വാങ്ങിത്തരോ?'

ഉടനെ മറുപടി വന്നു: 'മോന്‍ വലുതാവട്ടെ..'

എനിക്ക് സംശയമായി. വലുതാവാണ്ടാണോ എന്നെ ഒന്നില്‍ ചേര്‍ത്തത്? ഞാനത് അമ്മയോട് ചോദിക്കുകയും ചെയ്തു.


Related Articles