"ബാലാമണി ...ബാലാമണി ..."
കുട്ടികളുടെ നീട്ടിയുള്ള വിളി പുറത്ത് നിന്നങ്ങനെ കേട്ടപ്പോഴാണ് രണ്ടാഴ്ചക്കു ശേഷം ആ പേര് മനസ്സിലേക്കോടി വന്നത്. പിറകെ തന്നെ മറ്റൊരു ശബ്ദവും കൂടി ചെവിയിൽ അരിച്ചെത്തി, അത് അവിടുത്തെ ഒരു സീനിയർ ടീച്ചറുടേതാണ് .
"നിങ്ങൾക്കെന്താ പിള്ളാരേ... കാര്യം പറഞ്ഞാ മനസ്സിലാവാത്തേ? അതെവിടെക്കെയോ തെണ്ടിത്തിരിഞ്ഞു വന്നതാണ്. ഇനി അതിന്റെ കയ്യിൽ നിന്ന് വല്ല കടിയോ മാന്തോ, കിട്ടിയിട്ട് വേണം അതും കൊണ്ടു നടക്കാൻ. പോയിനെടാ എല്ലെണ്ണവും ക്ലാസ്സിൽ..."
പുറത്തേക്ക് നോക്കുമ്പോൾ, ഇതൊന്നും മനസിലാവാതെ വാലുമാട്ടി കൊണ്ട് പിള്ളേരുടെ പിന്നാലെ അവളെങ്ങനെ ഓടിയോടി നടക്കുന്നു.
