ആ ഒരൊറ്റ നിമിഷത്തിൽ

Memoir

ആ ഒരൊറ്റ നിമിഷത്തിൽ


ആ ഒരൊറ്റ നിമിഷത്തിൽ ഞങ്ങളാ നഗ്‌നസത്യം മനസ്സിലാക്കി.. ഞങ്ങൾ എന്തോ ഭീകരമായ തെറ്റ് ചെയ്തിരിക്കുന്നു. ഞങ്ങളുടെ വണ്ടിയെ വലയം ചെയ്തു രണ്ടു വലിയ പോലീസ് വാഹനം കുറുകെ നിർത്തി...!! ഉള്ളൊന്നു കാളി... ഒരു നിമിഷം സ്തംഭിച്ചു പോയി..!

പെട്ടല്ലോ പടച്ചോനെ...!! സ്വയം നെടുവീർപ്പിട്ടു..

സലീംകുമാർ പറഞ്ഞപോലെ സഊദിയാണ് നാട്.. ശരീഅത്താണ് നിയമം....!!

അല്ലെങ്കിലും ഈ പ്ലാൻ ചെയ്ത യാത്രകൾ ഒന്നും നടക്കാറില്ല. യാത്ര പുറപ്പെടേണ്ട ദിവസം ആകുംമ്പോഴേക്കും കൂട്ടത്തിലുള്ള ഒരുത്തൻ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.. പിന്നെ പറയണോ, ബാക്കിയുള്ളവരുടെ മൂഡും പോകും..


Related Articles