വിയര്‍ത്തു നനഞ്ഞൊരു പനാമ സിഗരറ്റ്

Memoir

വിയര്‍ത്തു നനഞ്ഞൊരു പനാമ സിഗരറ്റ്


പത്ത് മുപ്പത് വര്‍ഷം മുമ്പാണ്.. ഒരാള്‍ തന്നുവിട്ട പ്രകാരം മറ്റൊരാള്‍ക്ക് കുറച്ച് പണം കൊടുക്കാനാണ് ഞാന്‍ ആ ഗ്രാമത്തില്‍ ചെന്നത്. കയ്യിലുള്ള അഡ്രസ്സ് പ്രകാരം ആളുടെ വീട് കണ്ടെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. വരാന്തയിലെ ഇരുമ്പ് ഗ്രില്ല് താഴിട്ടിട്ടുണ്ട്. ഒരു നിലവിളക്ക് മൂകസാക്ഷിയായി കത്തുന്നുണ്ട്. സൗണ്ട് ട്രാക്കില്‍ ഒരു മുത്തശ്ശിയുടെ നാമജപം കേള്‍ക്കാം. ഇടയ്ക്ക് ഒരു പെണ്‍കുഞ്ഞിന്റെ 'അമ്മാ... അമ്മാ..'ന്നുള്ള ചിണുക്കവും, ഒരു യുവതിയുടെ പ്രാക്കും ഓവര്‍ ലാപ്പ് ചെയ്യുന്നുണ്ട്.

ഞാന്‍ ചവിട്ടുപടിയില്‍ കയറി നിന്നിട്ട് മണിയടിച്ച് ആള്‍വരവിന് കാത്തുനിന്നു. അകത്തു കേട്ട ശബ്ദത്തിന്റെ ഉടമകളായ യുവതിയും, അവരുടെ നിറം മങ്ങിയ സാരിയില്‍ തൂങ്ങി മൂന്ന് നാല് വയസ്സുള്ള പെണ്‍കുഞ്ഞും ഇറങ്ങി വന്നു.

'ഓ, എന്തോ വേണം?' അവര്‍ കലിപ്പോടെ ചോദിച്ചു.


Related Articles