ഓര്‍മ്മകളുടെ പാട്ടുപെട്ടി തുറക്കുമ്പോള്‍

Memoir

ഓര്‍മ്മകളുടെ പാട്ടുപെട്ടി തുറക്കുമ്പോള്‍


ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു പാട്ടിന്റെ ഒരു വരിയെങ്കിലും മൂളാത്ത ആരും ഉണ്ടാകില്ല. കാരണം, ഈ ലോകത്ത് മനുഷ്യരുടെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഭാഷ സംഗീതമാണ്. ഓരോ ജീവിതത്തിനും അതിന്റേതായ ഒരു പശ്ചാത്തല സംഗീതമുണ്ട്. ചില ഈണങ്ങള്‍ നമ്മെ ചിരിപ്പിക്കും, ചിലത് കരയിക്കും, ചിലത് ഓര്‍മ്മകളുടെ തിരമാലകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കും.

വെറുതെ ഒന്ന് മൂളാത്ത ആരുമുണ്ടാകില്ല, കാരണം പാട്ടുകള്‍ കേവലം ശബ്ദമല്ല; അത് നമ്മുടെ വികാരങ്ങളാണ്, സ്വപ്നങ്ങളാണ്, നമ്മള്‍ നമ്മളില്‍ തന്നെ കണ്ടെത്തുന്ന ആനന്ദമാണ്..

എന്ന് മുതലാണ് പാട്ടിനോടിത്ര പ്രേമം തോന്നി തുടങ്ങിയതെന്നറിയില്ല. പക്ഷേ പാത്രം കഴുകുമ്പോള്‍, മുടിചീകി കെട്ടുമ്പോള്‍, ഡ്രൈവ് ചെയ്യുമ്പോള്‍, കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, ഭക്ഷണം ഉണ്ടാക്കുമ്പോഴൊക്കെ പ്രിയമുള്ള പാട്ടുകള്‍ ചുണ്ടില്‍ വന്ന് നില്‍ക്കാറുണ്ട്.

ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയിട്ടുള്ളതത്രയും സ്‌കൂള്‍ കാലഘട്ടത്തിലാണ്. അന്നത്തെ ഞങ്ങളുടെ ഏറ്റവും വലിയ നിധി, സ്‌കൂളിനടുത്തുള്ള ചെറിയ കടയില്‍ നിന്ന് ഏഴ് രൂപയ്ക്ക് വാങ്ങിയ സിനിമ ഗാനങ്ങളുടെ പുസ്തകങ്ങളായിരുന്നു. കട്ടി കുറഞ്ഞ പുറംചട്ടയും, നിറം മങ്ങിയ ചെറിയ അക്ഷരങ്ങളില്‍ കോര്‍ത്തിണക്കിയ വരികളും..


Related Articles