നായയ്ക്ക്
കസേരക്കടിയിലാണ് ഇടം കിട്ടിയത്
പല ഭാഷകൾ പല വേഷങ്ങൾ പല ശബ്ദങ്ങൾ പലയീണങ്ങൾ...
പന്തലിനകവും പുറവും കവിത പറന്നു നടന്ന് ഒച്ചവെച്ചു.
പല നാടുകളിൽനിന്നു വന്നവർ
അലസമായി അതു കേട്ടിരുന്നു.
പുറത്ത് മഴയും കവിത പെയ്യുന്നു; നിറുത്താതെ.
വൃത്തത്തിലും അല്ലാതെയും.
പൊടുന്നനെ
കസേരക്കടിയിൽനിന്നും
ശബ്ദത്തിൽ ഈണത്തിൽ ഉയർന്നുകേട്ടു
ഒരു ഏകലോകഭാഷ കവിത!
നിശ്ശബ്ദരായി കവികളെല്ലാം
മോഹനരാഗത്തിൽ അത് കവിത തുടർന്നു.
വേദിയിൽ തൊണ്ട കീറിയിരുന്ന കവി
ആത്മാലാപനങ്ങൾ നിറുത്തി
പതുക്കെ പറഞ്ഞു:
''ജീവിതം വൃത്തിയില്ലാത്തതാണ്
അതിനെ ഒളിപ്പിക്കേണ്ടതുണ്ട്
എന്നാകാം ശ്വാനകവനം...''
Contemporary Malayalam poet Sebastian's poem Vivarthanam (Translation) talks about the power of unfiltered emotion, a language that everyone, across nations and tongues, understands and how the world sees it.
