ആഗസ്തിലെ പ്രണയം
ഒരു മെക്‌സിക്കൻ പാതയ്ക്കരികെ
നിന്റെ കൈ എന്റെ നെഞ്ചിലൂടെ ചുറ്റിക്കറങ്ങി.
നാമാവശേഷമായിക്കഴിഞ്ഞ
പറക്കുന്ന ഉരഗത്തിന്റെ
മുട്ടപോലെ സൂര്യൻ പൊട്ടിത്തെറിച്ചു.
മരത്തിന്റെ പ്രാകൃതഭാഷയിൽ
വെള്ളിച്ചെടികൾ മർമ്മരശബ്ദം പൊഴിച്ചു.
ഇതെല്ലാം മുമ്പ് സംഭവിച്ചിട്ടുണ്ട്
ഘനീഭവിച്ച പഴരസംപോലുള്ള ഭൂഭാഗദൃശ്യങ്ങൾ
ആഹ്ലാദത്താൽ അണിനിരന്നു.
ഊഷ്മളമായ മഴയുടെ ദേവതയെപോലെ
നീ എന്നെ ആരാധിച്ചു.
