ഞാനെവിടെയാണ്?

Poetry

ഞാനെവിടെയാണ്?


എവിടെയാണയാൾ?

പലരുടെയും പരാതിയാണത്
നീയെവിടെയാണീ പോകുന്നത്?
വിളിച്ചാൽ കിട്ടില്ല മെയിലയച്ചാൽ മറുപടിയില്ല
ഞാൻ സ്വയം പിറുപിറുക്കും:
സത്യമാണ് അവർ പറയുന്നത്
ഞാനെവിടെയാണീ പോകുന്നത്?

മുനകൾ

വഴിയുടെ ഓരോ വളവിലും
ചെത്തിത്തേച്ച് കൂർപ്പിച്ച
വേദനകൾ
ചില മുറിവുകൾ ഞാൻ പിറന്ന
വീടിനെ കുത്തി
ചിലത് നിറത്തെ
ചിലത് മുറിച്ച ലിംഗത്തെ
ചിലത് പണസഞ്ചിയെ
ഭാഷയെ
കൈയിലേന്തിയ റാന്തലിനെ
ഭക്ഷണപ്പൊതിയെ
ദേശീയബോധത്തെ
പാർട്ടിയെ.


Related Articles