മരിച്ചതോടെ
അച്ഛന്
എവിടെയും വരാമെന്നായി.
മുമ്പ് ഈ ചാരുകസേരയിലിരുന്ന്
അച്ഛൻ വഴിയിലൂടെ പോകുന്നവരോട്
വെളിച്ചം വേണോ എന്ന്
ചോദിക്കുമായിരുന്നു.
അച്ഛനെ കണ്ടുകണ്ട്
അപ്പോൾ
അച്ഛൻ ഇല്ലാതെയാവുമായിരുന്നു.
അച്ഛൻ അവനെ നോക്കിനോക്കി
അവൻ ഉണ്ടായി വരുമായിരുന്നു
അവന്റെ ചെവി അൽപം വലുതാണെന്ന്
അച്ഛൻ പറഞ്ഞതുകൊണ്ടാണ്
ചെവി വലുതായത്...
നിനക്കു പനിക്കുന്നില്ല എന്ന്
അച്ഛൻ നെറ്റിയിൽ തൊട്ടാൽ
പിന്നെ അവനു പനിക്കുന്നതെങ്ങനെ...
എന്നിട്ടും അച്ഛൻ മരിച്ചു,
അതോടെ കസേര ഒഴിഞ്ഞു,
പുലരിവെയിൽ
കസേരയിൽ നീണ്ടുനിവർന്ന്
കിടക്കാൻ തുടങ്ങി...
കസേരയൊഴിഞ്ഞതോടെ
അച്ഛന് എവിടെയും വരാമെന്നായി.
In this heartfelt and nostalgic poem, M. Kamarudheen captures the enduring warmth of a father's love—a love that transcends absence and time. Though the father is no longer physically present, the poet beautifully illustrates how his presence continues to echo in the smallest moments of life: in a comforting memory, in silent strength, in the unseen guidance that shapes the poet’s path. The father lives on in gestures, in values passed down, and in the quiet courage he once embodied.
