കേരളഭൂമിയുൾപ്പെടുന്ന പ്രാചീന തമിഴകത്തിന്റെ സംസ്കൃതിയുടെയും ചരിത്രത്തിന്റെയും അടരുകൾ തേടിയുള്ള ഒരു ബൃഹദ്സഞ്ചാരമാണ് സു. വെങ്കിടേശന്റെ "വേൾപാരി" എന്ന കൃതി. ചേരനും ചോളനും പാണ്ഡ്യനും യവനന്മാരുമടങ്ങുന്ന മഹാസഖ്യത്തിനെതിരേ ഒറ്റയ്ക്കു പടപൊരുതിയ വേൾപാരി എന്ന വീരനായകന്റെ ചരിതം. ഇന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സംഘകാലത്തെ വനലോകത്തിന്റെ ഹരിതദൃശ്യങ്ങളുടെ വിവരണം. ഇതിഹാസതുല്യമായ ഈ നോവലിനെക്കുറിച്ചായിരുന്നു കെഎൽഎഫ് അവസാന ദിനം അക്ഷരം വേദിയിൽ നടന്ന ചർച്ചകളിലൊന്ന്. എ. ജെ. തോമസ് മോഡറേറ്റർ ആയ ചർച്ചയിൽ ഷിജു കെ, സു. വെങ്കടേശൻ, എംഎ ബേബി എന്നിവർ പങ്കെടുത്തു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Watch the full video of the Kerala Literature Festival panel discussion on the topic 'Velpari: Reimagining a Sangam Legend'