കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ കെആർ മീരയുടെ ഏറ്റവും പുതിയ നോവലായ കലാച്ചിക്കു കലാപ്രതിഭകൾ ജീവൻ പകർന്നു. വാക്കരങ്ങ് എന്ന് പേരിട്ടിരുന്ന പെർഫോമേറ്റീവ് സെഷൻ കെഎൽഎഫ് മൂന്നാം ദിനം അക്ഷരം വേദിയിലാണ് അരങ്ങേറിയത്. ലോകധർമ്മി നാടകവേദിയുടെ ആഭിമുഖ്യത്തിലാണ് കലാച്ചിയുടെ ദൃശ്യാവിഷ്‌കാരം നടത്തിയത്. 'കലാച്ചി' (Kalachi) സ്വന്തം നാട്ടിൽ അന്യവൽക്കരിക്കപ്പെടുന്നവരുടെ കഥ പറയുന്ന, പിതൃമേധാവിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന രചനയാണ്. സ്വന്തം മണ്ണിൽ അഭയാർത്ഥികളായി മാറുന്നവരുടെ വികാരങ്ങളും, അധികാരിവർഗ്ഗത്തിന്റെ നിയന്ത്രണങ്ങൾക്കുള്ളിലെ സ്ത്രീജീവിതവുമാണ് ഈ കൃതിയുടെ പ്രമേയം. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Watch the full video of the performative session of KALACHI by K. R. Meera held at KLF.
കെ. ആർ. മീര