വിക്കിപീഡിയയുടെ രജതജൂബിലി വർഷത്തിൽ വിക്കിപീഡിയ സഹസ്ഥാപകൻ ജിമ്മി വെയിൽസ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എത്തി. കെ എൽ എഫ് ഒമ്പതാം പതിപ്പിലാണ് The Future of Knowledge and the Democratization of Information എന്ന സെഷനിൽ അദ്ദേഹം പങ്കെടുത്തത്. മാധ്യമപ്രവർത്തക ബർക്ക ദത്ത് മോഡറേറ്ററായി എത്തിയ ചർച്ചയിൽ ലോകത്തിലെ ഏറ്റവും വലിയ ഫ്രീ നോളജ് പ്ലാറ്റ്ഫോമിലേക്കുള്ള വിക്കിപീഡിയയുടെ യാത്രയും അറിവിൻ്റെ ഭാവി, വിശ്വാസ്യത, നിഷ്പക്ഷത എന്നീ വിഷയങ്ങളും ചർച്ചയായി. ജിമ്മി വെയിൽസ് പങ്കെടുത്ത സെഷന്റെ വീഡിയോ കാണാം.
The Future of Knowledge and the Democratization of Information എന്ന സെഷൻ്റെ ചുരുക്കം വായിക്കാം: പണമോ പ്രശസ്തിയോ അല്ല, അറിവിനോടുള്ള പ്രതിബദ്ധതയാണ് വിക്കിപീഡിയ വൊളണ്ടിയർമാർക്ക് പ്രചോദനമെന്ന് ജിമ്മി വെയിൽസ്