Literature Talks

തമിഴർ: ഒരു സമൂഹത്തിന്റെ ഛായാചിത്രം / വീഡിയോ കാണാം


2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി തൂലികയിൽ "The Tamils: A Portrait of Community" എന്ന പുസ്തകത്തിൻ്റെ രചയിതാവായ നിർമ്മല ലക്ഷ്മൺ, പ്രശസ്ത എഴുത്തുകാരിയും തമിഴ്നാട് പാർലമെൻ്റ് അംഗവുമായ തമിഴച്ചി തങ്കപാണ്ടിയനുമായി പുസ്തകത്തിലെ ആശയങ്ങളെയും തമിഴ് ചരിത്രത്തെ കുറിച്ചും സംവദിച്ചു. തമിഴ് സംസ്കാരത്തിന്റെ മൂലക്കല്ലെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന അഞ്ച് തിണൈ (landscape) സംസ്കാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ചർച്ച ആരംഭിച്ചത്. ചരിത്രവും സ്ത്രീകളും എന്ന വിഷയത്തിലേക്ക് വരുമ്പോൾ, പുരാതന കാലം മുതൽ തന്നെ സ്ത്രീകൾ തമിഴ് ചരിത്ര രൂപീകരണത്തിൽ പങ്കാളികലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.അവിടെ നിന്നും ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളെ കുറിച്ചും തുടർന്ന് വലിയ തോതിൽ സമൂഹത്തെ കാർന്നു തിന്നിരുന്ന ജാതി അടിച്ചമർത്തലുകളെപറ്റിയും ചർച്ച നീണ്ടു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: ''പുരാതനകാലം മുതലേ സ്ത്രീകൾ ചരിത്രരൂപീകരണത്തിൽ പങ്കാളികളായിരുന്നു'': തമിഴച്ചി തങ്കപാണ്ടിയൻ


Related Articles