കെഎൽഎഫ് രണ്ടാം ദിനം എഴുത്തോലവേദിയിൽ സുനിത വില്യംസ് റിമ കല്ലിങ്കലുമായി നടത്തിയ സംഭാഷണം. സികെഎൽഎഫ് ന്റെ ഭാഗമായി കുട്ടികൾക്കായി ഒരുക്കിയ ഈ സെഷനിൽ നാസയുടെ ഒഫീഷ്യൽ യൂണിഫോം ധരിച്ച് എത്തിയ സുനിത വില്യംസ് കുട്ടികളിൽ ആവേശം നിറച്ചു. ബഹിരാകാശ നിലയത്തിൽ ആയിരുന്ന സമയത്തെക്കുറിച്ചും, അവിടെ നിന്നും ഭൂമിയെ കാണുന്നതും, സീറോ ഗ്രാവിറ്റിയിലെ അതിജീവന മാർഗങ്ങളെക്കുറിച്ചും അവർ കുട്ടികളോട് സംവദിച്ചു. ജീവിത വിജയത്തിന് ജിജ്ഞാസയാണോ ബുദ്ധിശക്തിയാണോ പ്രധാനം എന്ന ചോദ്യത്തിനും സുനിത വില്യംസ് കുട്ടികൾക്ക് മറുപടി നൽകി. യാത്രയിലെ പ്രചോദനാത്മകവും ഹൃദയസ്പർശിയുമായ കഥകൾ നാളത്തെ യുവത്വത്തിന് പുതു ഊർജം നല്കുന്നവയായിരുന്നു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: 'ജീവിത വിജയത്തിന് ജിജ്ഞാസ പ്രധാനം'; സുനിത വില്യംസ്