Literature Talks

ബീഫ്, മതം & ഇന്ത്യയിലെ ഭക്ഷണ രാഷ്ട്രീയം; നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി സംസാരിക്കുന്നു / വീഡിയോ


കെഎൽഎഫ് അവസാന ദിനം എഴുത്തോല വേദിയിൽ നടന്ന "ഇന്ത്യയിൽ ഭക്ഷണം രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണോ?" (Is food becoming political in India?) എന്ന സെഷൻ. മിറിയം ജോസഫ് മോഡറേറ്ററായ സെഷനിൽ നോബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനെർജി, ഷിയെൻ ഒലിവർ എന്നിവർ പങ്കെടുത്തു. ആഹാരരീതികൾ മുൻനിർത്തിയുള്ള ചർച്ചകളും ആൾക്കൂട്ട മർദ്ദനങ്ങളും പരസ്യ വിചാരണകളും അരങ്ങുവാഴുന്ന സമകാലീന ഇന്ത്യൻ അവസ്ഥയെ തുറന്നു കാണിക്കുന്ന ചിന്തകൾ ഉൾകൊള്ളുന്നതായിരുന്നു ഈ സെഷൻ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകളിലേക്കുള്ള സാമൂഹിക വ്യവസ്ഥിതിയുടെ അനിയന്ത്രിത ഇടപെടലുകളും അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങൾ എന്നിവയ്ക്കു പുറമെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലെ അസംതുലിതാവസ്ഥ, പോഷകാഹാരക്കുറവ്, ഭക്ഷ്യ വസ്തുക്കളുടെ നിരോധനം, തൊഴിൽ സംസ്കാരം എന്നീ വിഷയങ്ങളും സെഷനിൽ ചർച്ചയായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

Watch the full video of the KLF discussion on inequality, protein deficiency, food ban, and work culture.


Related Articles