Literature Talks

'കാലത്തോടുള്ള കഥാ കലാപങ്ങള്‍'; കെ.ആര്‍. മീര സംസാരിക്കുന്നു / വീഡിയോ


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ന്റെ രണ്ടാം ദിനത്തില്‍ നടന്ന 'കാലത്തോടുള്ള കഥാ കലാപങ്ങള്‍' എന്ന സെഷന്‍ സ്ത്രീകള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. കെ.ആര്‍. മീരയും മോഡറേറ്ററായി ഷാഹിനാ കെ റഫീഖും പങ്കെടുത്ത സെഷന്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും വേദിയായി മാറി. തന്റെ എഴുത്തുജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും കെ.ആര്‍. മീര തുറന്നു സംസാരിച്ചു. 'വിമര്‍ശനങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം എനിക്കുണ്ടായിട്ടില്ല. മലയാളി മധ്യവര്‍ഗ്ഗ സ്ത്രീക്ക് കിട്ടുന്ന ഏറ്റവും വലിയ പരിശീലനം വിമര്‍ശനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതാണ്,' അവര്‍ പറഞ്ഞു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: 'വിമര്‍ശനങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം എനിക്കുണ്ടായിട്ടില്ല': കെ.ആര്‍. മീര


Related Articles