ലോകമെമ്പാടും ത്രില്ലർ വെബ്സീരീസുകൾക്ക് പിന്നിൽ പായുമ്പോൾ പുസ്തകത്തിനെങ്ങനെ വായനക്കാരെ പിടിച്ചിരുത്തുന്നു എന്ന ശിവൻ എടമനയുടെ ചോദ്യത്തോട് കൂടിയാണ് കെഎൽഎഫ് 2026-ലെ രണ്ടാം ദിനത്തിൽ വാക്കിന്റെ വേദി ഉണർന്നത്. 'വെബ് സീരീസ് കാലത്തെ ത്രില്ലർ രചന' എന്നതായിരുന്നു സംവാദ വിഷയം. ഡോ. നിഖിലേഷ് മേനോൻ, ആൻഷൈൻ തോമസ്, ബിനു പ്രസന്നൻ, ജ്വാലാമുഖി, ജയലക്ഷ്മി ശ്രീനിവാസൻ എന്നിവർ പങ്കെടുത്ത ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു ശിവൻ എടമന. വായനക്കാരെ തങ്ങളുടെ എഴുത്തിലേക്ക് പിടിച്ചിരുത്താൻ ഓരോ എഴുത്തുകാരും അവലംബിക്കുന്ന തങ്ങളുടേതായ ശൈലികൾ ഓരോരുത്തരും പങ്കുവെച്ചു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
Watch the full video of the KLF discussion on "Thriller Writing in the Age of Web Series."