Literature Talks

എന്നോട് നിന്റെ ഷെൽവിയെക്കുറിച്ച് പറയൂ / വീഡിയോ കാണാം


കെഎൽഎഫ് രണ്ടാം ദിനം ബെന്യാമിനും ദീപ നിഷാന്തും സംവദിച്ച "എന്നോട് നിന്റെ ഷെൽവിയെക്കുറിച്ച് പറയൂ” എന്ന സെഷൻ. അക്ഷരം സാഹിത്യവേദിയിൽ അരങ്ങേറിയ "മൾബെറി- എന്നോട് നിന്റെ സോർബയെകുറിച്ച് പറയൂ" എന്ന ബെന്യാമിന്റെ നോവലിന്റെ വൈകാരികമായ ദൃശ്യാവിഷ്കാരത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള സെഷന്‍ ആരംഭിച്ചത്. വേദിയിലെ പ്രകടനം കണ്ട് വികാരാധീനനായി സംസാരിച്ചു തുടങ്ങിയ ബെന്യാമിൻ, മനസ്സിൽ നിന്ന് എഴുതി ഒഴിവാക്കിയ വികാരങ്ങൾ വീണ്ടും തന്നെ കീഴ്പ്പെടുത്തിയെന്ന് തുറന്നുപറഞ്ഞു. തന്റെ ആദ്യ കഥാസമാഹാരമായ 'യുക്തനേഷ്യ' പ്രസിദ്ധീകരിച്ചുകൊണ്ട് 2000-ൽ, തന്നെ ഒരു എഴുത്തുകാരനായി കണ്ടെടുത്തത് ഷെൽവിയാണെന്നും, ഷെൽവി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ ബെന്യാമിൻ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. സംവാദത്തിനൊടുവിൽ ദീപ നിശാന്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

Check out the full video of the Kerala Literature Festival discussion featuring Benyamin and Deepa Nisanth.


Related Articles