മൂന്ന് മിഷനുകളിലായി ബഹിരാകാശത്ത് അറുന്നൂറിലധികം ദിവസങ്ങൾ ചെലവഴിച്ച സുനിത വില്യംസ് കോഴിക്കോടിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേർന്നു. ഇവിടെ ആയിരിക്കുമ്പോൾ തനിക്ക് വീട്ടിൽ എത്തിയതു പോലെയാണ് തോന്നുന്നതെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 വേദിയിൽ എത്തിയ സുനിത വില്യംസ് പറഞ്ഞു. ഭ്രമണപഥത്തിലേക്ക് തൻ്റെ സ്വപ്നം എത്തിയതിന്റെ കഥ പറയാൻ എത്തിയ സുനിത വില്യംസിനെ എഴുന്നേറ്റു നിന്നാണ് കോഴിക്കോട് ബീച്ചിലെ കെഎൽഎഫ് സദസ് സ്വീകരിച്ചത്. കെഎല്‍എഫ് 2026-ൻ്റെ ആദ്യ ദിനത്തില്‍ (22-01-2026) മാധ്യമപ്രവർത്തക പ്രീതി ചൗധരി മോഡറേറ്റർ ആയ 'ഡ്രീംസ് റീച്ച് ഓർബിറ്റ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സുനിത വില്യംസ്. വീഡിയോ കാണാം:
'ഡ്രീംസ് റീച്ച് ഓർബിറ്റ്' എന്ന സെഷൻ്റെ ചുരുക്കം വായിക്കാം: 'എനിക്ക് വീട്ടിലെത്തിയതു പോലെ തോന്നുന്നു'; കെഎൽഎഫ് വേദിയിലെ സ്വീകരണത്തിൽ മനംനിറഞ്ഞ് സുനിത വില്യംസ്