ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ എൽ എഫിന്റെ (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) ഒൻപതാം പതിപ്പിന് ഔദ്യോഗിക തുടക്കം. കെ എൽ എഫിന്റെ ആദ്യ ദിവസമായ 22-ന് വൈകിട്ട് പ്രധാനവേദിയായ എഴുത്തോലയിൽവച്ചു നടന്ന പരിപാടിയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ബഹിരാകാശയാത്രിക സുനിത വില്യംസും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എൽ എഫ് ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തമിഴ്‌നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പ്യൻ ബെൻ ജോൺസൺ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, കെ എൽ എഫ് സ്ഥാപകനും ഡി സി ബുക്സ് സി.ഇ.ഒ.യുമായ രവി ഡി സി, അതിഥിരാജ്യമായ ജർമ്മൻ പ്രതിനിധികളായ അക്കിം ബുർക്കാർട്ട്, ഡോ. മർല സ്റ്റുക്കൻബർഗ്, ഡോ. സെയ്ദ് ഇബ്രാഹിം, നടി ഭാവന എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോ കാണാം:
കെഎല്‍എഫ് ഒമ്പതാം പതിപ്പ് ഉദ്ഘാടനം ഡിസി ഇങ്കിൽ വായിക്കാം കെഎല്‍എഫ് ഒമ്പതാം പതിപ്പിന് ഔദ്യോഗിക തുടക്കം