കെ എൽ എഫ് രണ്ടാം ദിനം മുൻ കേരളാ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായിരുന്ന ലോക്നാഥ് ബെഹ്റ ഐപിഎസ്, മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രനുമായി സംവദിച്ചു. "ട്രൂ ക്രൈം സ്റ്റോറീസ്" (True Crime Stories) എന്നതായിരുന്നു എഴുത്തോല വേദിയിൽ വെച്ചുനടന്ന സംവാദത്തിന്റെ വിഷയം. നിയമ വ്യവസ്ഥ, കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ, എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബാബു രാമചന്ദ്രന്റെ ചോദ്യങ്ങൾക്കു തന്റെ ദീർഘകാല സർവീസ് അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം മറുപടി നൽകി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
'Crime stories' featuring Lokanath Behera IPS in conversation with Babu Ramachandran.