Literature Talks

രാഷ്ട്രപുരോഗതിക്കായ് ആസ്ട്രോനോട്ട് മൈൻഡ്സെറ്റ് വളർത്തിയെടുക്കാം / വീഡിയോ


കെഎൽഎഫ് 2026 അവസാന ദിനം ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഫ്ലൈറ്റ് ഇൻസ്ട്രക്ടറുമായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ജനങ്ങളുമായി സംവദിച്ചു. കഥ വേദിയിൽ നടന്ന സംവാദത്തിൽ സ്നേഹിൽ കുമാർ സിംഗ് ആയിരുന്നു മോഡറേറ്റർ. "Developing an Astronaut Mindset towards Nation Building" എന്നതായിരുന്നു കെഎൽഎഫ് വേദിയിലെ സംവാദ വിഷയം.

2019-ൽ, ഇസ്രോയുടെ (ISRO) ഗഗനയാൻ (Gaganyaan) ദൗത്യത്തിനായി പരിശീലനം നേടേണ്ട നാലുപേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ പരിശീലന കാലത്തേ അനുഭവങ്ങളും നേരിട്ട വെല്ലുവിളികളും ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ചു. ഇത് ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യമായി സംഘടിപ്പിച്ച ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4-ൽ അദ്ദേഹം ശുഭാൻശു ശുക്ലയ്ക്കു ബാക്കപ്പ് ആയിരുന്നു. 2026-ൽ, ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയായ കീർത്തി ചക്ര അവാർഡ് അദ്ദേഹത്തിന് നൽകി. പ്രശാന്ത് ബാലകൃഷ്ണൻ നായർ പങ്കെടുത്ത സെഷന്റെ മുഴുവൻ വീഡിയോ കാണാം:


Related Articles