Literature Talks

കണ്ണുകള്‍ നിറഞ്ഞ് 'വേഗത്തിന്റെ രാജകുമാരന്‍' ബെന്‍ ജോണ്‍സന്‍ / വീഡിയോ


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ന്റെ അവസാന ദിനം വേദി തൂലികയിൽ മോഡറേറ്റർ മിരിയം ജോസെഫിന്റെ ചോദ്യത്തിന് മറുപടി കൊടുക്കവെ കണ്ണുകൾ നിറഞ്ഞ് ബെൻ ജോൺസൻ. ഉസൈന്‍ ബോള്‍ട്ടിന് മുന്‍പ്, 'വേഗത്തിന്റെ രാജകുമാരന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട കനേഡിയന്‍ ബെന്‍ ജോണ്‍സന്റെ കെഎല്‍എഫ് സെഷന്‍ ശ്രോതാക്കളെയും സങ്കടത്തിലാഴ്ത്തി. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിൽ ഒരാളായി മാറുന്നതിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം വഹിച്ച പങ്കിനെ കുറിച്ച് ചോദിച്ചു കൊണ്ടാണ് മിരിയം ചർച്ച ആരംഭിച്ചത്.

തന്റെ ജന്മദേശമായ ജമൈക്കയിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയതും സഹോദരന്റെ സ്വാധീനവുമാണ് ട്രാക്കിലേക്ക് തിരിയാൻ കാരണമായതെന്ന് ബെൻ ജോൺസൻ മറുപടി നൽകി. പഠനത്തിൽ വലിയ താല്പര്യമില്ലായിരുന്നു. ഉപജീവനം തേടാനുള്ള തന്റെ ഏകമാർഗ്ഗം ഓട്ടം മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അതിനായി സ്വയം സമർപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്ത സെഷന്റെ മുഴുവൻ വീഡിയോ കാണാം:


Related Articles