കെഎല്‍എഫ് 2026 ഒൻപതാം പതിപ്പിന്റെ രണ്ടാം ദിനം ബിനീഷ് പുതുപ്പണം അശ്വതി ശ്രീകാന്തുമായി നടത്തിയ സംവാദം. എഫ്എം ആര്‍ജെയില്‍ നിന്ന് സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ നടിയായും 'കാളി', 'ഠാ ഇല്ലാത്ത മുട്ടായികൾ' പോലുള്ള ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവായും വളർന്ന അശ്വതിയുടെ വൈവിധ്യമാർന്ന കരിയറിനെ അദ്ദേഹം സെഷനിൽ പരിചയപ്പെടുത്തി. തന്റെ മുൻകാല രചനകളിൽ നിന്ന് മാനസികാരോഗ്യത്തെ കേന്ദ്രീകരിച്ച എഴുത്തിലേക്ക് കടന്നതിനെക്കുറിച്ച് അശ്വതി സദസ്സുമായി പങ്കുവെച്ചു. കാളി പോലുള്ള മുൻ പുസ്തകങ്ങൾ ജീവിതത്തിന്റെ വിവിധ കാഴ്‌ചപ്പാടുകളെ ആസ്പദമാക്കി ആയിരുന്നെങ്കിലും, തന്റെ ലൈഫ് കോച്ച് അനുഭവങ്ങളും ‘Becoming’ എന്ന പ്ലാറ്റ്ഫോമിലൂടെ ആളുകളുമായി നടത്തിയ ഇടപെടലുകളും ചേർന്നാണ് സന്തോഷത്തിന്റെ സമവാക്യങ്ങള്‍ എന്ന പുതിയ പുസ്തകം രൂപം കൊണ്ടതെന്ന് അവർ പറഞ്ഞു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: സന്തോഷത്തിന്‍റെ സമവാക്യങ്ങളെക്കുറിച്ച് അശ്വതി ശ്രീകാന്ത് പറയുന്നു