വിയർപ്പ് തുന്നിയിട്ട കുപ്പായം കവിതയല്ല എന്ന് പറയുന്നതിൽ വരേണ്യതയാണ് കാണാൻ സാധിക്കുക എന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണന്. കെഎല്‍എഫ് 2026ല്‍ സംഗീതജ്ഞരായ ജോബ് കുര്യൻ, ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്ത'പാട്ടുയാത്രകൾ' എന്ന ചർച്ചയിൽ മോഡറേറ്ററായിരുന്നു ഹരിനാരായണന്. സംഗീതയാത്ര ആരംഭിച്ച അന്നുമുതൽ സ്വന്തമായി സംഗീതം ചെയ്ത് പാടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം എന്ന് ജോബ് കുര്യൻ പറഞ്ഞു. സംഗീതത്തിൽ ജാതിയും വരേണ്യതയും കാണാൻ ആകുമോ എന്ന ബി കെ ഹരിനാരായണൻ്റെ ചോദ്യത്തിന് "സംഗീതത്തിൽ ജാതിയുണ്ട്, വരേണ്യത ഒരിക്കലും വരാൻ പാടില്ലാത്ത മേഖലയാണ് കല! " എന്ന് ഹരീഷ് ശിവരാമകൃഷ്ണൻ മറുപടി നൽകി. 'പാട്ടുയാത്രകൾ' എന്ന ചർച്ചയുടെ മുഴുവൻ വീഡിയോ കാണാം:
'പാട്ടുയാത്രകൾ' എന്ന സെഷൻ്റെ ചുരുക്കം വായിക്കാം: "വിയർപ്പ് തുന്നിയിട്ട കുപ്പായം കവിതയല്ല എന്ന് പറയുന്നതിൽ വരേണ്യതയാണ് കാണാൻ സാധിക്കുക"