കവി ഷീജ വക്കത്തിന് പതിനാലാമത് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരുടെ (1928 - 2005) സ്മരണയ്ക്കായി യുവകലാസാഹിതി നല്‍കുന്ന അവാര്‍ഡിനാണ് ഷീജ വക്കം അര്‍ഹയായത്. ഷീജ വക്കത്തിന്റെ 'ഊരുക്കു പോകലാം കണ്ണേ' എന്ന കാവ്യസമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 21-ാം ചരമദിനമായ ഏപ്രില്‍ 13- ന് വൈക്കം ഗാന്ധിസ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. ഇരുപത്തയ്യായിരം രൂപയും സത്യജിത് ഇബ്ന്‍ തയ്യാറാക്കിയ മെമെന്റോയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം.
കേരള സാഹിത്യോല്‍സവം സീരിസ്സില്‍ ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയാണ് 'ഊരുക്കു പോകലാം കണ്ണേ'. ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായ ഷീജ വക്കത്തിന് അബുദാബി ശക്തി അവാര്‍ഡ് (2014), ആശാന്‍ യുവകവി പുരസ്‌കാരം (2015), വൈലോപ്പിള്ളി പുരസ്‌കാരം (2015), മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം (2015), രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്‌കാരം (2016) എന്നിവ ലഭിച്ചിട്ടുണ്ട്.
