ഉള്ളൂർ സ്മാരക അവാർഡ് ടി പി വേണുഗോപാലിന്

Literature News

ഉള്ളൂർ സ്മാരക അവാർഡ് ടി പി വേണുഗോപാലിന്


ള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉള്ളൂർ സ്മാരക അവാർഡിന് ടി പി വേണുഗോപാലിന്റെ "തുന്നൽക്കാരൻ" എന്ന കഥാസമാഹാരം തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 10 ചൊവ്വാഴ്ച വൈകിട്ട് നാലിന് പ്രസ്ക്ലബ് ഹാളിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ് സമ്മാനിക്കും. ഡോ. പി സോമൻ, ഡോ. എംഎ സിദ്ദിഖ്, വിഎസ് ബിന്ദു തുടങ്ങിയവരായിരുന്നു പുരസ്‌കാര നിർണ്ണയ സമിതി അംഗങ്ങൾ. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് വിഎസ് പത്മകുമാർ, വൈസ് പ്രസിഡന്റ് എ വിജയൻ, സെക്രട്ടറി പി സത്യരാജ്, ഡയറക്ടർ ശരത്ചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

TP Venugopal has been selected for the Ulloor Award.

തുന്നൽക്കാരൻ
സാമൂഹികമായ ഉത്കണ്ഠകളും പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളുമാണ് ടി.പി. വേണുഗോപാലന്റെ കഥകളുടെ അടിയൊഴുക്ക്. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരം.

ടി പി വേണുഗോപാലൻ


Related Articles