വൈസ് ഔൾ സാഹിത്യ പുരസ്കാര (The Wise Owl Literary Awards) വേദിയിൽ ചർച്ചയായി ഷീല ടോമിയുടെ 'Do not Ask the River her Name'. ഫിക്ഷൻ വിഭാഗത്തിൽ Great Eastern Hotel എന്ന നോവലിന് രുചിർ ജോഷി വൈസ് ഔൾ പുരസ്കാരം നേടിയപ്പോള്‍ ഷീല ടോമി (Do Not Ask the River Her Name) ഒന്നാം റണ്ണറപ്പായി. സാഹിദ് റഫീഖ് (The World With Its Mouth Open) രണ്ടാം റണ്ണറപ്പായി.
ഷീല ടോമിയുടെ ഡിസിബുക്സ് പ്രസദ്ധീകരിച്ച 'ആ നദിയോട് പേര് ചോദിക്കരുത് 'എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് Do Not Ask the River Her Name എന്ന പുസ്തകം. ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മിനിസ്തി എസ് ആണ്. വയനാടൻ കൈമപ്പാടത്തിന്റെ മണമുള്ള കാറ്റിൽനിന്ന് ജീവിതസമരത്തിൽ പല ഭൂഖണ്ഡങ്ങളിൽ എത്തിപ്പെടുന്ന റൂത്ത് എന്ന നായികയിലൂടെ മുന്നേറുന്ന 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന കഥ മലയാളിസ്ത്രീയുടെ തൊഴിൽപ്രവാസത്തിന്റെ ഭൂപടവും വരയ്ക്കുന്നു.
ചണ്ഡീഗഢിൽ വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ കവികൾ, എഴുത്തുകാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. പണ്ഡിറ്റ് സുഭാഷ് ഘോഷിന്റെ സംഗീതപരിപാടികളോടെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.
