പ്രശസ്ത പടയണി കലാകാരനായ പ്രസന്നകുമാർ തത്ത്വമസിയുടെ ''പടയണി അനുഷ്ഠാനവും കലയും'' എന്ന പുസ്തകത്തിന്റ പ്രകാശനം ജൂൺ ആറിന്. തിരുവല്ലയിലെ ബ്രഹ്മസ്വം മഠത്തിൽ വെച്ചാണ് പടിപാടി. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ശ്രീ. ഒഎസ് ഉണ്ണികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും.
കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ലോർ അക്കാദമി തുടങ്ങിയവയുടെ പുരസ്കാരങ്ങൾ നേടിയ കലാകാരനായ പ്രസന്നകുമാറിന്റെ പുസ്തകം പ്രസ്ദ്ധീകരിക്കുന്നത് ഡിസി ബുക്സ് ആണ്. പടയണിയുടെ അനുഷ്ഠാനകരവും കലാപരവുമായ വശങ്ങളെ ആഴത്തിൽ മനസ്സിലാക്കുവാനും അതുവഴി പടയണിയെ കൂടുതൽ ജനകീയമാക്കുവാനും പ്രതിജ്ഞാബദ്ധരായ സംഘത്തിലെ കലാകാരന്മാർ 1001 പുസ്തകങ്ങൾ 1001 വായനക്കാരിൽ എത്തിച്ചുകൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്യുക. പ്രസന്നകുമാർ തത്വമസിയുടെ ശിഷ്യൻമാർ ഒരുമിച്ച് അണിനിരക്കുന്ന മഹാപുല വൃത്തവും ഇതിനോടൊപ്പം നടക്കും.
The book ''Padayani Anushtanamvum Kalayum'' by renowned Padayani artist Prasannakumar Thathwamasi will be released on June 6th.
