വാലി ഓഫ് വേ‍ഡ്സ് ബുക്ക് അവാർഡ്സ് ലോങ് ലിസ്റ്റിൽ ആ നദിയോട് പേര് ചോദിക്കരുത് എന്ന പുസ്തകവും

Literature News

വാലി ഓഫ് വേ‍ഡ്സ് ബുക്ക് അവാർഡ്സ് ലോങ് ലിസ്റ്റിൽ ആ നദിയോട് പേര് ചോദിക്കരുത് എന്ന പുസ്തകവും


വാലി ഓഫ് വേഡ്സ് ബുക്ക് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എട്ട് സാഹിത്യ വിഭാഗങ്ങളിലേക്കുള്ള രചനകളുടെ ലോങ് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇം​​ഗ്ലീഷ് ഫിക്ഷൻ, ഇം​ഗ്ലീഷ് നോൺഫിക്ഷൻ, ഇം​ഗ്ലീഷ് ട്രാൻസ്‍‍‍ലേഷൻ, ഹിന്ദി ഫിക്ഷൻ, ഹിന്ദി നോൺഫിക്ഷൻ, ഹിന്ദി ട്രാൻസ്‍ലേഷൻ, യങ്ങ് അഡൾട്ട് ലിറ്ററേച്ചർ, ചിൽഡ്രൻ ലിറ്ററേച്ചർ എന്നീ വിഭാ​ഗങ്ങളിലെ പുസ്തകങ്ങള്‍ക്കാണ് പുരസ്കാരം.

ഷീല ടോമി എഴുതിയ ആ നദിയോട് പേര് ചോദിക്കരുത് എന്ന മലയാള പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയും (Do Not Ask the River Her Name) ലോങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഇം​ഗ്ലീഷ് ട്രാൻസ്‍ലേഷൻ വിഭാ​ഗത്തിലാണ് പുസ്തകം ഇടംപിടിച്ചിരിക്കുന്നത്. മിനിസ്‍തി എസ് ആണ് പരിഭാഷക.

ജൂലൈ 30ന് ഷോർട്ട്ലിസ്റ്റ് പുറത്തുവരും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളുടെ എഴുത്തുകാർക്ക് ഡെഹ്റാഡൂണിൽ നടക്കുന്ന വാലി ഓഫ് വേഡ്സ് ഇന്റർനാഷണൽ ലിറ്ററേച്ചർ ആൻഡ് ആർട് ഫെസ്റ്റിവല്‍ ക്ഷണം ലഭിക്കും.


Related Articles