മലയാള ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ പ്രൊഫ. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ക്ക് സാംസ്‌കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ അദ്ധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രൊഫ. എസ് ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം.
2026 ഫെബ്രുവരി 6 വൈകിട്ട് 5.30-ന് തിരുവനന്തപുരം നന്ദാവനത്തെ എന്‍ കൃഷ്ണപിള്ള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
കവിയും എഴുത്തുകാരനും നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ കെ ജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചരിത്രകാരനും എഴുത്തുകാരനുമായ എം ജി ശശിഭൂഷണ്‍, ഡോ. രവിശങ്കര്‍ എസ് നായര്‍, തലനാട് ചന്ദ്രശേഖരന്‍ നായര്‍, എസ് പി ഹരികുമാര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരാകും.
കേരള യൂണിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക്‌സ് വിഭാഗം മേധാവിയും കേരള കലാ മണ്ഡലം ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുള്ള പ്രബോധചന്ദ്രന്‍ നായര്‍ക്ക് നേരത്തെ ശ്രേഷ്ഠഭാഷാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'സ്വനവിജ്ഞാനം' എന്ന കൃതിക്ക് സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്.
