'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ'; പ്രകാശനം കെഎല്‍എഫ് വേദിയില്‍

Literature News

'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ'; പ്രകാശനം കെഎല്‍എഫ് വേദിയില്‍


ടി ഡി രാമകൃഷ്ണന്റെ 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന നോവലിന്റെ പ്രകാശനം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026 വേദിയില്‍ വെച്ച് നടത്തും. ടി ഡി രാമകൃഷ്ണന്റെ തന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവലിന്റെ രണ്ടാം ഭാഗമാണ് 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന പുസ്തകം. സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ തന്നെ അതിഗംഭീരമായ കഥാപാത്രമാണ് 'ഫ്രാന്‍സിസ് ഇട്ടിക്കോര'യിലെ 'കോരപ്പാപ്പന്‍'. പ്രീബുക്ക് ചെയ്തവര്‍ക്കുള്ള എഴുത്തുകാരന്റെ കൈയൊപ്പോട് കൂടിയ കോപ്പികള്‍ ജനുവരി 26 മുതല്‍ ഡി സി/കറന്റ് ബുക്ക് സ്റ്റോറുകളിലൂടെ ലഭ്യമാകുന്നതായിരിക്കും.

'കോരപ്പാപ്പ'നെക്കുറിച്ചും പുസ്തകത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ടി ഡി രാമകൃഷ്ണന്‍ പങ്കുവയ്ക്കുന്ന സെഷനും കെഎല്‍എഫ് 2026-ല്‍ നടക്കും. ജനുവരി 22-ന് ഉച്ചക്ക് ശേഷം 2.30 മുതല്‍ മൂന്ന് മണി വരെയുള്ള 'കോരപ്പാപ്പന്റെ കളികള്‍' എന്ന സെഷന് കാലടി സര്‍വ്വകലാശാലയിലെ അസി.പ്രൊഫ ഡോ. എം സി അബ്ദുള്‍ നാസറാണ് മോഡറേറ്റര്‍.

ടി ഡി രാമകൃഷ്ണന്‍ പങ്കെടുക്കുന്ന മറ്റ് മൂന്ന് സെഷനുകളും കെഎല്‍എഫിലുണ്ട്. ടി ഡി രാമകൃഷ്ണന്‍ പങ്കെടുക്കുന്ന ജനുവരി 23-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരുമണി വരെ 'പതിനെട്ടാം കൂറ്റുകാരനായ ട്രംപ്' എന്ന സെഷന്‍ ഡെലിഗേറ്റ് പാസുള്ളവര്‍ക്ക് മാത്രമുള്ളതാണ്. മലയാളം എഴുത്തുകാരന്‍ രാഹുല്‍ രാധാകൃഷ്ണനാണ് മോഡറേറ്റര്‍.


Related Articles