'പട്ടിനത്താര്‍' ഇനി ഇംഗ്ലീഷിലും ഹിന്ദിയിലും വായിക്കാം

Literature News

'പട്ടിനത്താര്‍' ഇനി ഇംഗ്ലീഷിലും ഹിന്ദിയിലും വായിക്കാം


കവിയും എഴുത്തുകാരനുമായ പി. രവികുമാറിന്റെ 'പട്ടിനത്താര്‍' എന്ന കാവ്യം ഇനി ഇംഗ്ലീഷിലും ഹിന്ദിയിലും വായിക്കാം. എ.ഡി. പത്താം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ കാവേരിപ്പൂമ്പട്ടണത്തില്‍ ജീവിച്ചിരുന്ന ശൈവസിദ്ധനും മഹാകവിയുമായ പട്ടിനത്താരുടെ അതീവ വിസ്മയകരവും പൊരുളറിവുകള്‍ നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ചുള്ളതാണ് ഈ കാവ്യപുസ്തകം.

'പട്ടിനത്താര്‍' എന്ന മഹാജ്ഞാനിയുടെ പാവനചരിതത്തെ ആസ്പദമാക്കി എഴുതിയ കാവ്യം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത് വിവര്‍ത്തകനും എഴുത്തുകാരനുമായ പ്രൊഫ. ഡി. തങ്കപ്പന്‍ നായരാണ്. കേരള ഹിന്ദി പ്രചാരസഭയുടെ 'കേരള്‍ ജ്യോതി' മാസികയില്‍ ഇത് തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2025 നവംബറില്‍ ഉത്തര്‍പ്രദേശിലെ മഥുരയിലെ 'ജവഹര്‍ പുസ്തകശാല', ഇത് പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി.

പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് മലയാളം-തമിഴ് എഴുത്തുകാരനായ പ്രൊഫ. എം. ദക്ഷിണാമൂര്‍ത്തിയാണ്. പശ്ചിമ ബംഗാളിലെ 'കൊല്‍ക്കത്ത റൈറ്റേഴ്‌സ് വര്‍ക്ക്‌ഷോപ്പ്' 2025 നവംബറില്‍ ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി.


Related Articles