നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിലെ സാഹിത്യവും നിരൂപണവും; പ്രൊഫ. എം. പി. പോൾ സ്മാരക പ്രഭാഷണം മാര്‍ച്ച് 6ന്

Literature News

നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിലെ സാഹിത്യവും നിരൂപണവും; പ്രൊഫ. എം. പി. പോൾ സ്മാരക പ്രഭാഷണം മാര്‍ച്ച് 6ന്


സെന്റ് ബെർക്മാൻസ് കോളേജ്, പ്രൊഫ. എം. പി. പോൾ സ്മാരക ട്രെസ്റ്റുമായി സഹകരിച്ചു നടത്തുന്ന ‘പ്രൊഫ. എം. പി. പോൾ മെമ്മോറിയല്‍ എമിനന്റ് സ്കോളേഴ്സ്’ പ്രഭാഷണ പരമ്പര നടത്തും. പ്രഗത്ഭ അധ്യാപകൻ, സാഹിത്യകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രൊഫ. എം.പി. പോൾ നൽകിയ സമഗ്ര സംഭാവനകളെ സ്മരണാർത്ഥമാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. മാർച്ച് ആറിന് രാവിലെ പത്ത് മണിക്ക് കല്ലറക്കൽ ഹാളിൽവെച്ചാണ് പരിപാടി.

‘ബെയർഫൂട്ട് ഫിലോസഫേഴ്സ്’ എന്ന സംരംഭത്തിന്റെ സ്ഥാപകനും സാമൂഹ്യശാസ്ത്ര മേഖലകളിൽ പണ്ഡിതനുമായ പ്രൊഫസർ സുന്ദർ സരുക്കൈ (Sundar Sarukkai) പ്രഥമ എമിനന്റ് സ്കോളേഴ്സ് പ്രഭാഷണം നിർവഹിക്കും. “നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിലെ സാഹിത്യവും നിരൂപണവും” (Literature and Criticism in the Age of AI) എന്ന വിഷയത്തിലാണ് പ്രഭാഷണം. കൃത്രിമ ബുദ്ധിയും സാഹിത്യവും തമ്മിലുള്ള ബന്ധം, നിരൂപണത്തിന്റെ ഭാവി സാധ്യതകൾ, സമകാലീന ചിന്താഗതികൾ എന്ന വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകൾ നടക്കും. എസ് ബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിർമ്മിത ബുദ്ധിയുടെ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ സാങ്കേതിക വിദ്യ നമ്മുടെ വായനയും എഴുത്തും സംബന്ധിച്ച ശീലങ്ങളിൽ ഇതിനകം തന്നെ ഗൗരവമായ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. സാങ്കേതിക ലോകത്തോടൊപ്പം സാഹിത്യചിന്തകളെയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് ചര്‍ച്ചചെയ്യുകയാണ് ഈ പ്രഭാഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ചടങ്ങിന്റെ ഭാഗമായി മികച്ച പ്രബന്ധങ്ങൾക്കുള്ള അവാർഡ് വിതരണവും നടത്തും.


Related Articles