കോഴിക്കോട്: ഡോ. പി സുരേഷ് കുമാറിന്റെ മറതി എന്ന പുസ്തകം ഓഗസ്റ്റ് നാലിന് പ്രകാശനം ചെയ്യും. കോഴിക്കോട് കെപി കേശവമേനോൻ ഹാളിൽ വൈകീട്ട് നാല് മണിക്കാണ് പരിപാടി. എഴുത്തുകാരൻ എസ് ഹരീഷ് ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഷീല ടോമി ഏറ്റുവാങ്ങും. ഡോ. എകെ അബ്ദുൾഹക്കീം, ഡോ. ടികെ അബ്ബാസ് അലി, ലിജീഷ് കുമാർ, സിഎസ് മീനാക്ഷി, എകെ മണി, എടാടത്ത് രാഘവൻ, ഡോ. പി സുരേഷ്, കെവി ശശി, ബഷീർ പെരുമണ്ണ, ആർ രാമദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
ഡോ. പി സുരേഷ്, ഡോ. പി സുരേഷ്
