എം മുകുന്ദന്റെ ഏറ്റവും പുതിയ പുസ്തകം ‘എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം' പ്രകാശനം ചെയ്തു. എം മുകുന്ദൻ എഴുതുന്ന മുഴുനീള പ്രണയ നോവലാണ് എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം. തലശ്ശേരി ഡിസി ബുക്സിൽ നടന്ന പ്രകാശന ചടങ്ങിൽ നിരവധി പ്രണയ വിവാഹിതർക്കൊപ്പം പിണറായിലെ 84 വയസ്സുള്ള കർഷക ദമ്പതികളായ രാഘവൻ യശോദ ദമ്പതികളും പങ്കെടുത്തു. അവരെ മാതൃകാ പ്രണയികളായി അംഗീകരിച്ച് എം മുകുന്ദൻ പൊന്നാട ചാർത്തി. എഴുത്തുകാരി സിതാര എസ് പ്രണയ നോവലിനെ കുറിച്ച് നടത്തിയ സൗഹൃദ സംഭാഷണത്തിൽ എം മുകുന്ദനൊപ്പം വായനക്കാരും പങ്കെടുത്തു. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസിസ് മാഹി, എഴുത്തുകാരായ ടി കെ അനിൽകുമാർ, പി പ്രമീള, സി വി രവീന്ദ്രൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വക്കേറ്റ് പ്രദീപൻ, കുട്ടികളുടെ മെന്റർ കെ പി രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
എം മുകുന്ദൻ
