പ്രിയ എഴുത്തുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവരോട് സംവദിക്കാനും വായനക്കാര്‍ക്ക് അവസരം ഒരുക്കുകയാണ് കെഎൽഎഫ് ബുക്ക് ടോക്ക്. കണ്ണൂർ, കോഴിക്കോട്, തൊടുപുഴ എന്നിവിടങ്ങളില്‍ ഇന്ന് (20/09/2025) കെഎൽഎഫ് ബുക്ക് ടോക്ക് നടക്കും. വൈകിട്ട് 5 മണിക്ക് ആണ് പരിപാടി. കണ്ണൂരിൽ ഡിസി ബുക്സ് തലശ്ശേരി ബ്രാഞ്ചിൽ വെച്ച് മറതി എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയാണ് സംഘടിപ്പിട്ടുള്ളത്. മറതിയുടെ എഴുത്തുകാരന് പി സുരേഷും അനിൽ കുമാർ ടികെയും ബുക്ക് ടോക്കില്‍ പങ്കെടുക്കും.
കോഴിക്കോട് കെഎൽഎഫ് ബുക്സ്റ്റോറിൽ നടക്കുന്ന ബുക്ക് ടോക്കില്‍ മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ ചർച്ചയാണ് നടക്കുക. പുസ്തകത്തിന്റെ എഴുത്തുകാരി മരിയ ജോസിനൊപ്പം എഴുത്തുകാരി ജിസ ജോസും ബുക്ക് ടോക്കില്‍ പങ്കെടുക്കും. തൊടുപുഴ ബ്രാഞ്ചിൽ നടക്കുന്ന പരിപാടിയിൽ തർക്കിതഭൂതകാലം എന്ന പുസ്തകം ചർച്ച ചെയ്യും. പുസ്തകത്തിന്റെ എഴുത്തുകാരനായ വിനിൽ പോളിനൊപ്പം അബീഷ് ശശിധരനും ബുക്ക് ടോക്കില്‍ പങ്കെടുക്കും.
തൃശ്ശൂർ ശോഭസിറ്റി മാളിലെ ഡിസി ബുക്സ് സ്റ്റോറിൽ വെച്ച് സെപ്റ്റംബർ 27ന് നടക്കുന്ന കെഎൽഎഫ് ബുക്ക് ടോക്കിൽ അവളകം എന്ന പുസ്തകം ചര്‍ച്ച ചെയ്യും. എഴുത്തുകാരന് ഫ്രാൻസിസ് നൊറോണയും ശ്രീലത വർമ്മയും പരിപാടിയില്‍ പങ്കെടുക്കും. അന്നേ ദിവസം തന്നെ കൊല്ലത്ത് വെച്ച് സന്ധ്യാമേരിയുടെ കഥകള്‍ എന്ന പുസ്തകം ചർച്ച ചെയ്യും. സന്ധ്യാമേരിയും നിത്യ പി വിശ്വവും പങ്കെടുക്കും. എല്ലാ ചർച്ചകളും വൈകിട്ട് അഞ്ച് മണിക്കായിരിക്കും നടക്കുക. എഴുത്താകാരുമായി സംവദിക്കാനും വായനക്കാര്‍ക്ക് അവസരം ഉണ്ടായിരിക്കും.
