ഇന്റർനാഷണല്‍ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്

Literature News

ഇന്റർനാഷണല്‍ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്


ഇന്റർനാഷണൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം. കന്നഡയിലെഴുതിയ കഥകൾ ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മാധ്യമപ്രവര്‍ത്തക ദീപ ബസ്തിയാണ്. ആറു പുസ്തകങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടിയത്. സോൾവയ്‌ ബാലിന്റെ 'ഓൺ ദി കാൽക്കുലേഷൻ ഓഫ് വോള്യം-1', വിൻസെന്റ് ഡെലെക്ക്വയുടെ 'സ്മാൾ ബോട്ട്', ഹിരോമി കവാകാമിയുടെ 'അണ്ടർ ദി ഐ ഓഫ് ദി ബിഗ് ബേർഡ് , വിൻസെൻസോ ലട്രോണിക്കോയുടെ 'പെർഫെക്‌ഷൻ', ആൻ സെറിന്റെ 'എ ലെപ്പേർഡ് സ്കിൻ ഹാറ്റ്'എന്നീ പുസ്തകങ്ങളാണ് അവസാന ആറില്‍ എത്തിയ മറ്റ് പുസ്തകങ്ങൾ.

മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷീലേക്കു വിവർത്തനം ചെയ്ത പുസ്തകങ്ങളെയാണ് ഇന്റർനാഷണൽ ബുക്കറിന് പരിഗണിക്കുക. 55 ലക്ഷം രൂപയാണ് പുരസ്കാര തുക. രചയിതാവിനും പുസ്തകം വിവർത്തനം ചെയ്യുന്നയാൾക്കുമായി തുക പങ്കിട്ടു നൽകും. ആദ്യമായാണ് ഒരു ചെറുകഥാസമാഹാരം ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ പുരസ്കാരത്തിന്. മത്സരപ്പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ പുസ്തകമായിരുന്നു ഹാർട്ട് ലാംപ്. ഇന്ത്യയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ പുസ്തകമാണ് ഹാര്‍ട്ട് ലാംപ്. 2022ലെ ബുക്കർ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിവര്‍ത്തക ഈ പുരസ്കാരം സ്വന്തമാക്കുന്നത്.

ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജഡ്ജിങ് പാനല്‍ അധ്യക്ഷൻ മാക്സ് പോർട്ടർ ജേതാക്കളായ ബാനു മുഷ്താഖിനും ദീപ ഭാസ്തിക്കുമൊപ്പം
ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജഡ്ജിങ് പാനല്‍ അധ്യക്ഷൻ മാക്സ് പോർട്ടർ ജേതാക്കളായ ബാനു മുഷ്താഖിനും ദീപ ഭാസ്തിക്കുമൊപ്പം

Related Articles