ഇറാനിയന്‍ കവിയും ഇംഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസി ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 24 വയസ്സായിരുന്നു. ടെഹ്‌റാനിലെ സത്താര്‍ഖാന്‍ സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ജൂണ്‍ 12-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കവിയും കുടുംബവും കൊല്ലപ്പെട്ടത്. പര്‍ണിയ അബ്ബാസിയുടെ പിതാവ് പർവിസ് അബ്ബാസി, അമ്മ മസൗമെ ഷഹ്രിയാരി, യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇളയ സഹോദരൻ പഹ്റാം അബ്ബാസി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇറാനിയൻ കവിതയിൽ ഉയർന്നു വരുന്ന പുതുശബ്ദമായി വിശേഷിപ്പിക്കപ്പെട്ട പര്‍ണിയ അബ്ബാസി, ചിന്താപരവും വൈകാരികവുമായ വരികളാൽ വായനക്കാരുടെ ശ്രദ്ധ നേടി. സാഹിത്യ മാസികയായ വാസ്ൻ-ഇ-ഡോണ്യ (Vazn-e-Donya) പുറത്തിറക്കിയ ജന്‍ സി കവികളെ കുറിച്ചുള്ള പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിച്ച 'ദി എസ്റ്റിംഗ്വിഷ്ഡ് സ്റ്റാർ' (The Extinguished Star) എന്ന പര്‍ണിയയുടെ കവിത വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
"നീയും ഞാനും അവസാനത്തിലെത്തുന്നു,
എവിടെയോ
കഴിഞ്ഞു
ലോകത്തിലെ ഏറ്റവും മനോഹരകാവ്യം"
