അബ്ദുള്ള പേരാമ്പ്രക്ക് പ്രഥമ ശിവസ്മൃതി അവാര്‍ഡ്

Literature News

അബ്ദുള്ള പേരാമ്പ്രക്ക് പ്രഥമ ശിവസ്മൃതി അവാര്‍ഡ്


വി, ഗദ്യകാരന്‍, വിവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അബ്ദുള്ള പേരാമ്പ്രക്ക് പ്രഥമ ശിവസ്മൃതി അവാര്‍ഡ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദൈവം വന്ന ദിവസം' എന്ന കവിതാസമാഹരമാണ് പുരസ്‌കാരത്തിനര്‍ഹമായത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിവന്‍ തെറ്റത്തിന്റെ സ്മരാണാര്‍ത്ഥം എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്ക് ക്ലബ് കൊയിലാണ്ടി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് അബ്ദുള പേരാമ്പ്രയെ തിരഞ്ഞെടുത്തത്.

പ്രൊഫ. യൂസഫ്, മനോജ് രാമത്ത്, രഞ്ചിത്ത് നടവയല്‍ എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. 5000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ മെയ് 03-ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

ദൈവം വന്നദിവസം, കടല്‍ ഒരുവനം, ഒറ്റയ്ക്കുനില്‍ക്കുന്ന പെണ്‍കുട്ടി, ബുദ്ധന്റെ വഴി, ബാര്‍ ഒരു സെമിത്തേരിയാണ്, കാടും കടലും, ചാവേറുകള്‍, വീഴുന്നൊരില തുടങ്ങി 39 കവിതകള്‍ അടങ്ങിയ സമാഹാരമാണ് 'ദൈവം വന്ന ദിവസം'


Related Articles