ഉണ്ണികൃഷ്ണന്‍ കിടങ്ങൂരിന് മികച്ച കഥാസമാഹാരത്തിനുള്ള ഇ വി ശ്രീധരന്‍ അവാര്‍ഡ്

Literature News

ഉണ്ണികൃഷ്ണന്‍ കിടങ്ങൂരിന് മികച്ച കഥാസമാഹാരത്തിനുള്ള ഇ വി ശ്രീധരന്‍ അവാര്‍ഡ്


മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കഥാകൃത്തുമായിരുന്ന ഇ വി ശ്രീധരന്റെ ഓര്‍മ്മയ്ക്കായി ഇ വി ശ്രീധരന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഉണ്ണികൃഷ്ണന്‍ കിടങ്ങൂരിന്റെ 'മഞ്ഞയില്‍ കറുത്ത വരകള്‍' എന്ന പുസ്തകത്തിനാണ് മികച്ച കഥാസമാഹാരത്തിനുള്ള പുരസ്കാരം. നൂറിലേറെ കൃതികളില്‍ നിന്നാണ് ഈ പുസ്തകം ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്തത്.

മുന്‍ മന്ത്രിയും കവിയുമായ ജി. സുധാകരനാണ് സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ അവാർഡ്.

ഇ വി ശ്രീധരന്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ. ഇന്ദ്രബാബു, കവയിത്രി റോസ്‌മേരി, കേരള സര്‍വ്വകലാശാല പെര്‍ഫോമിംഗ് & വിഷ്വല്‍ ആര്‍ട്‌സ് മുന്‍ ഡയറക്ടര്‍ ഡോ. രാജാവാര്യര്‍, മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ഞ്ചിനിയറിംഗ് സെക്രട്ടറി റാണി മോഹന്‍ദാസ് അംഗങ്ങളും ആത്മീയാചാര്യ ഭദ്ര കണ്‍വീനറുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


Related Articles