ഡിസി ബുക്സിന്റെ 51-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പതിനാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തത് സക്കറിയ ആണ്. എം മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. തുടർന്ന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങും നടന്നു.
സുനിത കൃഷ്ണന്റെ ഞാൻ ഞാൻ തന്നെ എന്ന പുസ്തകം ഫർസാനയ്ക്ക് നൽകി സക്കറിയ പ്രകാശിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഇതുവരെ പ്രസിദ്ധീകരിക്കാത്ത കമാൽ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. പുസ്തകത്തിന്റെ ആദ്യ പ്രതി വിജെ ജെയിംസ് സന്ധ്യാമേരിക്ക് കൈമാറി. കുരീപ്പുഴ ശ്രീകുമാറിന്റെ ഫാത്തിമത്തുരുത്ത് എന്ന പുസ്തകം പിൻ ഗോപീകൃഷ്ണൻ കെബി മരളീകൃഷ്ണന് നൽകി പ്രകാശിപ്പിച്ചു. ഫ്രാൻസിസ് നെറോണയുടെ അവളകം എന്ന പുസ്തകം ആഷ് അഷിതയ്ക്ക് നൽകി ബെന്യാമിൻ പ്രകാശനം ചെയ്തു.
