ഡോ. ടി ടി ശ്രീകുമാർ രചിച്ച പരികൽപനകളുടെ സാംസ്കാരിക രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും സെപ്റ്റംബർ 14ന് നടക്കും. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വെച്ച് വൈകിട്ട് 3. 30നാണ് പരിപാടി. പുസ്തക പരിചയം പി എൻ ഗോപീകൃഷ്ണൻ നടത്തും. ഡോ എൻ വി നാരായണനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പരികൽപനകളുടെ സാംസ്കാരിക രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ എൻ വി നാരായണൻ, ഡോ ടി ടി ശ്രീകുമാർ, പി എൻ ഗോപീകൃഷ്ണൻ ഡോ. മായ പ്രമോദ്, ഡോ ടി എസ് ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുക്കും.
