ടി ഡി രാമകൃഷ്ണന്റെ ശ്രദ്ധേയമായ നോവലായ ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ!’ എന്ന കൃതിയെ ആസ്പദമാക്കി കുന്നംകുളത്ത് സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കുന്നു. കുന്നംകുളം റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2026 ഏപ്രില്‍ 11 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി ഹാളിലാണ് ചര്‍ച്ച നടക്കുന്നത്.
സാഹിത്യ നിരൂപകനും അക്കാദമിക് രംഗത്തെ ശ്രദ്ധേയവ്യക്തിത്വവുമായ ഡോ. പി. കെ. രാജശേഖരന്‍ പുസ്തകാവതരണം നിര്‍വഹിക്കും. നോവലിന്റെ പ്രമേയം, അവതരണ ശൈലി, സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, സമകാലിക പ്രസക്തി എന്നീ വിഷയങ്ങൾ ചർച്ചയാകും.
വിവര്‍ത്തക ഡോ. പ്രിയ, കവിയും നോവലിസ്റ്റും, ചലച്ചിത്രഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, എഴുത്തുകാരനും അഭിനേതാവുമായ വി.കെ. ശ്രീരാമൻ, സംഗീത സംവിധായകനും ഗാനരചയിതാവുമായ ബികെ ഹരിനാരായണൻ എന്നിവർക്കൊപ്പം പുസ്തകത്തിന്റെ രചയിതാവായ ടി. ഡി. രാമകൃഷ്ണനും ചർച്ചയിൽ പങ്കെടുക്കും.
