ഗഡാഗഡിയൻ ഓർമ്മകളുണർത്തുന്ന ബഷീഴ്സ് ബുക്സ്റ്റാളിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം കോൺവൻ്റ് ജങ്ഷനിലെ ഡി സി ബുക്സ് ഷോപ്പിൽ ബഷീർ ബുക്സ്റ്റാൾ പുന:ക്രമീകരിച്ചു.
സ്റ്റാളിൻ്റെ ഉദ്ഘാടനം നവംബർ ഒമ്പതിന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്ക് റിമ കല്ലിങ്കൽ നിർവഹിക്കും. ബഷീർ കൃതിയായ പ്രേമലേഖനത്തിൽ നിന്നുള്ള ഒരു ഭാഗം വായിച്ചാണ് ഉദ്ഘാടനം നടത്തുക. ബഷീറിന്‍റെ മകന്‍ അനീസ് ബഷീറുമൊത്തുള്ള മുഖാമുഖവും നടക്കും. സാഹിത്യ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.
ബഷീറിൻ്റെ ജീവിതനിമിഷങ്ങളിലെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം, കുട്ടികൾക്കായുള്ള നിരവധി പരിപാടികൾ എന്നിവ ഉണ്ടാവും. ബഷീർ കൃതികളുടെ ആദ്യകാല കവർച്ചിത്രങ്ങളുമായി വിൻ്റേജ് എഡിഷൻ പുസ്തകങ്ങളാണ് മറ്റൊരു പ്രത്യേകത. നവംബർ ഒമ്പതു മുതൽ ഡിസംബർ ഏഴുവരെയാണ് പരിപാടി.
