അമ്മയെ ഉപേക്ഷിച്ചത് അവരെ സ്നേഹിച്ചുകൊണ്ടേയിരിക്കാൻ: അരുന്ധതി റോയി

Literature News

അമ്മയെ ഉപേക്ഷിച്ചത് അവരെ സ്നേഹിച്ചുകൊണ്ടേയിരിക്കാൻ: അരുന്ധതി റോയി


എറണാകുളം സെന്റ് തെരേസാസ് കോളേജിലെ നിറഞ്ഞ സദസ്സിൽ അരുന്ധതി റോയിയുടെ ആദ്യ ഓർമ്മപുസ്തകമായ 'മദർ മേരി കംസ് ടു മി'യുടെ ​ഗ്ലോബൽ ലോഞ്ച് നടന്നു. അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓർമ്മയെഴുത്തുകള്‍ ഈ പുസ്തകത്തില്‍ ഉള്‍ച്ചേരുന്നു. അമ്മയുമായുള്ള സങ്കീര്‍ണ്ണ ബന്ധത്തെകുറിച്ചും അരുന്ധതി റോയ് പുസ്കത്തില്‍ തുറന്നെഴുതുന്നുണ്ട്. അമ്മയെ ഉപേക്ഷിച്ചത് അവരെ സ്നേഹിച്ചുകൊണ്ടേയിരിക്കാനാണെന്നും അരുന്ധതി റോയ് പറഞ്ഞു.

'ഞാൻ സ്നേഹിക്കുന്ന ഏതാണ്ടെല്ലാവരും ഈ സദസ്സിലുണ്ട്, ഒരുപക്ഷേ സർക്കാരിനിതൊരു സുരക്ഷാഭീഷണിയായേക്കാം' എന്ന് ചെറുചിരിയോടെ പറഞ്ഞുകൊണ്ടായിരുന്നു അരുന്ധതി റോയിയുടെ തുടക്കം. സഹോദരൻ ലളിത് റോയിയും ചടങ്ങിന് എത്തിച്ചേർന്നിരുന്നു. ബാല്യത്തിൽ അനുഭവിച്ച വേദന നിറഞ്ഞ ഓർമ്മകൾ സ്വതസിദ്ധമായ ശൈലിയിൽ അരുന്ധതി റോയി പങ്കുവച്ചു. ഗാസയിലെ പട്ടിണിയാൽ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കാണുന്നു, ഇത്തരം ഭീകരമായ സംഭവങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടിവരുന്നത് ലജ്‌ജാകരമായ അവസ്ഥയാണെന്നും അരുന്ധതി റോയി പറഞ്ഞു.

'മദർ മേരി കംസ് ടു മി' ഗ്ലോബൽ ലോഞ്ചില്‍ അരുന്ധതി റോയും പെൻഗ്വിൻ എഡിറ്റർ മാനസി സുബ്രഹ്മണ്യവും
'മദർ മേരി കംസ് ടു മി' ഗ്ലോബൽ ലോഞ്ചില്‍ അരുന്ധതി റോയും പെൻഗ്വിൻ എഡിറ്റർ മാനസി സുബ്രഹ്മണ്യവും

Related Articles